കര്‍ണ്ണാടകയില്‍ കോണ്‍ഗ്രസ്  എം​എ​ൽ​എ ബിജെപിയിലേക്ക്

First Published 29, Mar 2018, 10:05 PM IST
Congress MLA Venkayya Guttedar quits party to join BJP ahead of Karnataka polls
Highlights
  • കര്‍ണ്ണാടകയില്‍ എം​എ​ൽ​എ​യു​മാ​യ മാ​ലി​ക്ക​യ്യ വെ​ങ്ക​യ്യ ഗു​ട്ടെ​ഡ​ർ കോ​ണ്‍​ഗ്ര​സി​ൽ​നി​ന്നു രാ​ജി​വ​ച്ചു

ബം​ഗ​ളു​രു: കര്‍ണ്ണാടകയില്‍ എം​എ​ൽ​എ​യു​മാ​യ മാ​ലി​ക്ക​യ്യ വെ​ങ്ക​യ്യ ഗു​ട്ടെ​ഡ​ർ കോ​ണ്‍​ഗ്ര​സി​ൽ​നി​ന്നു രാ​ജി​വ​ച്ചു. ബി​ജെ​പി​യി​ൽ ചേ​രു​ന്ന​തി​നു മു​ന്നോ​ടി​യാ​യാ​ണു രാ​ജിയെന്നാണ് റിപ്പോര്‍ട്ട്.  മേ​യ് 12ന് ​നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കാ​നി​രി​ക്കെ​യാ​ണ് ഗു​ട്ടെ​ഡ​ർ പാ​ർ​ട്ടി​യി​ൽ​നി​ന്നു പു​റ​ത്തു​പോ​കു​ന്ന​ത്. 

അ​ഫ്സ​ൽ​പൂ​രി​ൽ​നി​ന്ന് ആ​റു ത​വ​ണ എം​എ​ൽ​എ​യാ​യി​ട്ടു​ള്ള ഇ​ദ്ദേ​ഹം മ​ന്ത്രി​സ്ഥാ​ന​വും വ​ഹി​ച്ചി​ട്ടു​ണ്ട്. മ​ന്ത്രി​സ്ഥാ​നം ല​ഭി​ക്കാ​ത്ത​തി​നെ തു​ട​ർ​ന്ന് മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ​യു​മാ​യി അ​ക​ൽ​ച്ച​യി​ലാ​യി​രു​ന്നു ഗു​ട്ടെ​ഡ​ർ. 

ഗു​ട്ടെ​ഡ​ർ ക​ഴി​ഞ്ഞ ദി​വ​സം ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ യെ​ദി​യൂ​ര​പ്പ​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യി​രു​ന്നു. മാ​ർ​ച്ച് 30ന് ​ബി​ജെ​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ അ​മി​ത് ഷാ​യു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ബി​ജെ​പി അം​ഗ​ത്വം സ്വീ​ക​രി​ക്കു​മെ​ന്ന് ഗു​ട്ടെ​ഡ​ർ അ​റി​യി​ച്ചു.

loader