എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ നാളെ ഓരോ എം എൽ എമാരുമായും പ്രത്യേകം സംസാരിക്കും. നാളെ വൈകീട്ടോടെ എം എൽ എമാർ റിസോർട്ടിൽ നിന്ന് മടങ്ങുമെന്നാണ് സൂചന.
ബെംഗളൂരു: കർണാടകത്തിൽ കോൺഗ്രസ് എം എൽ എ മാരെ പാർപ്പിച്ചിരിക്കുന്ന ബിഡദിയിലെ റിസോർട്ടിൽ നിയമസഭാ കക്ഷിയോഗം ചേര്‍ന്നു. ലോക്‍സഭാ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ ആലോചിക്കാനാണ് യോഗമെന്നാണ് വിശദീകരണം. എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ നാളെ ഓരോ എം എൽ എമാരുമായും പ്രത്യേകം സംസാരിക്കും. നാളെ വൈകീട്ടോടെ എം എൽ എമാർ റിസോർട്ടിൽ നിന്ന് മടങ്ങുമെന്നാണ് സൂചന.
രണ്ട് വിമത എം എൽ എമാർക്കെതിരെ നടപടിയെടുക്കുന്ന കാര്യത്തിൽ തീരുമാനമുണ്ടാകും. അതെ സമയം സഖ്യ സർക്കാരിനെ താഴെയിറക്കാനുള്ള നീക്കങ്ങൾക്ക് ബിജെപി ഇല്ലെന്ന് പ്രതിപക്ഷ നേതാവ് ബി എസ് യെദ്യൂരപ്പ പറഞ്ഞു . ക്രിയാത്മക പ്രതിപക്ഷമായി പ്രവർത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
