നാളെ വൈകുന്നേരത്തോടെ നിരീക്ഷകർ നടപടികൾ പൂർത്തിയാക്കും മറ്റന്നാൾ രാഹുൽഗാന്ധിക്കും, ഖർഗെക്കും റിപ്പോർട്ട് നൽകും

തിരുവനന്തപുരം: കേരളത്തിലെ  മുഖ്യമന്ത്രി പ്രഖ്യാപനം ഈ മാസം  പത്തിനുള്ളിലെന്ന് സൂചന .നാളെ വൈകുന്നേരത്തോടെ നിരീക്ഷകർ നടപടികൾ പൂർത്തിയാക്കും മറ്റന്നാൾ രാഹുൽഗാന്ധിക്കും, ഖർഗെക്കും റിപ്പോർട്ട് നൽകും തുടർചർച്ചകൾക്കായി ദീപ ദാസ്മുൻഷിയും ദില്ലിയിലെത്തും എം എൽഎമാരുടെ ഭൂരിപക്ഷം ഹൈക്കമാൻഡ് നേതൃത്വത്തിന് മുന്നിൽ അവകാശപ്പെട്ട് കെസി വേണുഗോപാല്‍ രംഗത്ത് വന്നിട്ടുണ്ട്. രമേശ് ചെന്നിത്തലയുടെ വാദങ്ങൾ നിരീക്ഷകർക്ക് മുൻപിൽ അവതരിപ്പിക്കാൻ ഹൈക്കമാന്‍റ്  നിർദ്ദേശിച്ചേക്കും കോൺഗ്രസ് നിയമസഭ കക്ഷി യോഗത്തില്‍ പങ്കെടുക്കാന്‍ എംഎല്‍എമാര്‍  തലസ്ഥാനത്തേക്ക് വന്നു തുടങ്ങി

മുഖ്യമന്ത്രി കാര്യത്തിൽ കടുംപിടുത്തങ്ങൾ ഉണ്ടാവരുതെന്ന്  പാണക്കാട് മുനവ്വറലി തങ്ങൾ ഏഷ്യാനെറ്റ് ന്യൂസിനോട്  പറഞ്ഞു അവസാനം വരെ രമ്യമായി തന്നെ മുന്നോട്ടുപോകണം കോൺഗ്രസ് നേതൃത്വം തീരുമാനമെടുക്കുമ്പോൾ എല്ലാവരും ഒരുമിച്ച് നിൽക്കും ലീഗിനോട് അഭിപ്രായം ചോദിക്കുമ്പോൾ പറയും മന്ത്രിസഭയിൽ ലീഗിന് അർഹിക്കുന്ന പ്രാധാന്യം തന്നെ ലഭിക്കും ലീഗിന് എത്ര വകുപ്പുകൾ ലഭിക്കുമെന്ന് നോക്കിയ ശേഷമാണ് വനിതാ മന്ത്രിയുടെ കാര്യത്തിൽ തീരുമാനം ഉണ്ടാവുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

അതിനിടെ പെരുമ്പാവൂർ നഗരത്തിൽ കെ.സി വേണുഗോപാൽ, രമേശ് ചെന്നിത്തല എന്നിവരെ അനുകൂലിച്ച് വിവിധ ഇടങ്ങളിൽ ഫ്ലക്സ് ബോർഡുകൾ ഉയര്‍ന്നു . പോർക്കളത്തിലെ പടനായകന് അഭിവാദ്യങ്ങൾ. യുഡിഎഫ് ജയിച്ചു കെ സി നയിക്കും എന്ന തലക്കെട്ടോടെയാണ് കെ സി വേണുഗോപാൽ അനുകൂല ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ചിട്ടുള്ളത്. കേരളത്തെ നയിക്കാൻ രമേശ് ചെന്നിത്തല എന്ന തലക്കെട്ടുമായി ആർ.സി ബ്രിഗേഡിന്റെ പേരിലാണ് ഫ്ലക്സുകൾ സ്ഥാപിച്ചിട്ടുള്ളത്. പെരുമ്പാവൂർ നഗരത്തിലെ സുപ്രധാന ജംഗ്ഷനുകളിലും, കോൺഗ്രസ് ആസ്ഥാനമായ ഇന്ദിരാഭവന് മുന്നിലും ഇത്തരം ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്.