ഇന്നലെ രാത്രി 8.30ഓടെയാണ് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിയുടെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടത്. ബി.ജെ.പിയെ വിമര്‍ശിച്ച് അദ്ദേഹം ട്വീറ്റ് ചെയ്ത് മിനിറ്റുകള്‍ക്കകമായിരുന്നു അക്കൗണ്ടിന് നേരെയുള്ള സൈബര്‍ ആക്രമണം. രാജ്യത്തെ ജനങ്ങളുടെ ഡിജിറ്റല്‍ സുരക്ഷ പോലും ആശങ്കയിലാണെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു. രാജ്യത്ത് നിലനില്‍ക്കുന്ന ഫാഷിസ്റ്റ് സംസ്കാരത്തിന്റെ ഭാഗം തന്നെയാണ് ഈ ആക്രമണമെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സര്‍ജെവാല പറഞ്ഞു. സംഭവത്തില്‍ ദില്ലി പൊലീസില്‍ എ.ഐ.സി.സി പരാതി നല്‍കിയിട്ടുണ്ട്.