ഗുരുതരമായി പരിക്കേറ്റ മനോജ് ആശുപത്രിയിലെത്തിക്കും മുമ്പ് തന്നെ മരിച്ചിരുന്നു. സോഷ്യല്‍ മീഡിയയിലെ രാഷ്ട്രീയ ചര്‍ച്ചയാണ് കൊലയിലേക്ക് നയിച്ചതെന്ന സൂചനയുണ്ടെങ്കിലും ഇതെക്കുറിച്ച് കൂടുതല്‍ വിശദീകരിക്കാന്‍ പൊലീസ് തയ്യാറായിട്ടില്ല

മുംബൈ: ഫേസ്ബുക്ക് പോസ്റ്റിലെ വിയോജിപ്പിനെ തുടര്‍ന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ കുത്തിക്കൊന്നു. ഗട്ട്‌കോപ്പര്‍ സ്വദേശിയായ മനോജ് ഡ്യൂബേ(45) ആണ് മരിച്ചത്. 

ഇന്ന് പുലര്‍ച്ചെയാണ് സംഭവം നടന്നത്. അസാല്‍ഫ മെട്രോ സ്‌റ്റേഷന് സമീപത്ത് വച്ചാണ് മനോജിനെ ഒരു സംഘം ചേര്‍ന്ന് കുത്തിക്കൊലപ്പെടുത്തിയത്. കോണ്‍ഗ്രസ് പ്രവര്‍ത്തകനായ മനോജിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഉണ്ടാക്കിയ പ്രകോപനത്തെ തുടര്‍ന്നാണ് കൊല നടന്നതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. 

രാഷ്ട്രീയ വൈരമാണ് കൊലപാതകത്തിലെത്തിച്ചതെന്ന് കോണ്‍ഗ്രസും ആരോപിക്കുന്നുണ്ട്. 

Scroll to load tweet…

ഗുരുതരമായി പരിക്കേറ്റ മനോജ് ആശുപത്രിയിലെത്തിക്കും മുമ്പ് തന്നെ മരിച്ചിരുന്നു. സോഷ്യല്‍ മീഡിയയിലെ രാഷ്ട്രീയ ചര്‍ച്ചയാണ് കൊലയിലേക്ക് നയിച്ചതെന്ന സൂചനയുണ്ടെങ്കിലും ഇതെക്കുറിച്ച് കൂടുതല്‍ വിശദീകരിക്കാന്‍ പൊലീസ് തയ്യാറായിട്ടില്ല.