സ്കൂട്ടറിനു പിന്നിൽ  കയറി പോയ മന്ത്രിയെ കോൺഗ്രസ് പ്രവർത്തകർ ഗോ ബാക്ക്  വിളിച്ചു

കായംകുളം: ഭാരത് ബന്ദ് ദിനത്തിൽ മന്ത്രി കെ. രാജുവിന്‍റെ വഴി തടയാന്‍ കോൺഗ്രസ്‌ പ്രവർത്തകർ തടയാൻ ശ്രമം. ഇന്ന് രാവിലെ 11ഓടൊണ് സംഭവം. പിഡബ്ല്യുഡി ഗസ്റ്റ്‌ ഹൗസിൽ നിന്ന് വിവാഹത്തിൽ പങ്കെടുക്കാൻ സ്കൂട്ടറിൽ പോകാൻ ശ്രമിക്കവെയാണ് കോൺഗ്രസ് പ്രവർത്തകർ മന്ത്രിയെ തടയാൻ ശ്രമിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

സ്കൂട്ടറിനു പിന്നിൽ കയറി പോയ മന്ത്രിയെ കോൺഗ്രസ് പ്രവർത്തകർ ഗോ ബാക്ക് വിളിച്ചു. വിവാഹത്തിൽ പങ്കെടുക്കാൻ മന്ത്രി ശനിയാഴ്ച രാത്രിയിൽ തന്നെ ഗസ്റ്റ് ഹൗസിലെത്തിയിരുന്നു.

രാവിലെ മന്ത്രി മറ്റൊരാൾ ഓടിച്ച സ്കൂട്ടറിന്‍റെ പിന്നിലിരുന്നു വിവാഹ സ്ഥലത്തേക്ക് പോകവെയാണ് ഒരു സംഘം കോൺഗ്രസ് പ്രവർത്തകർ മന്ത്രിക്കെതിരെ മുദ്രാവാക്യം മുഴക്കിയെത്തി വഴി തടയാനുള്ള ശ്രമം നടത്തിയത്. ഇവർ തടയും മുൻപേ തന്നെ മന്ത്രിയുമായി സ്കൂട്ടർ കടന്നു പോയി.