കൊച്ചി: കേരളത്തിന്റെ സമ്പത്തായ വിഴിഞ്ഞം പദ്ധതി കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ഗൂഢാലോചനയുടെ ഫലമായി അദാനിയുടേതായി മാറിയെന്ന് കാനം രാജേന്ദ്രന്‍. സി എ ജി റിപ്പോര്‍ട്ടിലൂടെ ക്രമക്കേട് പുറത്തു വന്നിരിക്കുന്നു. പദ്ധതിയില്‍ കേന്ദ്ര സര്‍ക്കാരും യു ഡി എഫും ചേര്‍ന്ന് നടത്തിയ ഗൂഢാലോചനയെക്കുറിച്ച് സമഗ്രമായി അന്വേഷിക്കണം. അഴിമതിക്കെതിരെ പ്രവര്‍ത്തിക്കാന്‍ ഇടതു മുന്നണിക്കേ കഴിയൂ എന്നും അഴിമതി ഭരണത്തിനെതിരായ ബദലാണ് ഇടതു സര്‍ക്കാരെന്നും കാനം കൊച്ചിയില്‍ പറഞ്ഞു.