രാജ്യതലസ്ഥാനത്തിന് മേല്‍ ദില്ലി സര്‍ക്കാറിന് പൂര്‍ണ്ണ അധികാരം ഇല്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വാദിച്ചത്
ദില്ലി: ദില്ലിക്ക് പൂർണ സംസ്ഥാനപദവി വേണമെന്ന ഹർജിയിൽ സുപ്രിംകോടതി ഇന്ന് വിധി പറയും. ഭരണാധിപന് ലഫ്റ്റനന്റ് ഗവര്ണറാണെന്ന ഹൈക്കോടതി വിധി ചോദ്യം ചെയ്ത് ദില്ലി സര്ക്കാരാണ് സുപ്രീം കോടതിയെ സമീപിച്ചത്. ചീഫ് ജസ്റ്റ്സ് ജ. ദീപക് മിശ്ര അദ്ധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച്, ഒരു മാസത്തിലേറെ വാദം കേട്ട ശേഷമാണ് വിധി പറയുന്നത്. രാജ്യതലസ്ഥാനത്തിന് മേല് ദില്ലി സര്ക്കാറിന് പൂര്ണ്ണ അധികാരം ഇല്ലെന്നാണ് കേന്ദ്ര സര്ക്കാറിന് വേണ്ടി ഹാജരായ അഡീഷണല് സോളിസിറ്റര് ജനറല് മനീന്ദര് സിംഗ് വാദിച്ചത്. ദില്ലിക്ക് പൂര്ണ സംസ്ഥാന പദവി നല്കണം എന്നാവശ്യപ്പെട്ട് ആം ആദ്മി സര്ക്കാര് സമരം നടത്തിവരികയാണ്.
