നാല്‍പത്തിയെട്ടാമത് ഡയരക്ടര്‍ബോര്‍ഡ് യോഗമാണ് സ്മാര്‍ട്സിറ്റിയുടെ ദുബായി ആസ്ഥാനത്ത് ഇന്ന് ചേര്‍ന്നത്. രണ്ടാംഘട്ട പദ്ധതി പ്രവര്‍ത്തനങ്ങള്‍ അതിവേഗത്തില്‍ മുന്നേറുന്നതായി യോഗം വിലയിരുത്തി. പതിനായിരം പേര്‍ക്ക് തൊഴിലവസരം നല്‍കുന്ന പദ്ധതി ഡിജിറ്റല്‍ ക്ലസ്റ്ററില്‍ തുടങ്ങും. ഇതിനായി അമേരിക്കന്‍ കമ്പനിയായ കെന്‍സലിന് നാലരയേക്കര്‍ സ്ഥലം ലീസിനു നല്‍കിയതായും സ്മാര്‍ട് സിറ്റി കൊച്ചി വൈസ്ചെയര്‍മാന്‍ ജാബിര്‍ ബിന്‍ ഹാഫീസ് പറഞ്ഞു.
രണ്ടാംഘട്ടത്തിന്റെ ഭാഗമായി 55ലക്ഷം ചതുരശ്ര അടി വിസ്തൃതിയില്‍ സാന്‍ഡ്സ് ഇന്‍ഫ്രാ ബില്‍ഡിങിന്‍റെയും ഹോളിഡേ ഗ്രൂപ്പിന്‍റെയും ടവറുകളുടെ നിര്‍മാണപുരോഗതിയും യോഗം വിലയിരുത്തി. ആദ്യ ഐടി ടവറില്‍ നാലു പ്രമുഖ ഐടി കമ്പനികള്‍ ഉടന്‍ ആരംഭിക്കുമെന്നും അധികൃതര്‍ പറഞ്ഞു. പദ്ധതിയിലെ ജെംസ് സ്കൂളിന്‍റെ നിര്‍മാണം ഡിസംബറില്‍ പൂര്‍ത്തിയാകും. അടുത്തവര്‍ഷം ക്ലാസുകള്‍ ആരംഭിക്കും. മൂന്നാംഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ 2017ല്‍ തുടങ്ങും.ദുബായി 2020 എക്‌സ്‌പോയില്‍ സ്മാര്‍ട്സിറ്റി കൊച്ചി പ്രത്യേക സ്റ്റാളുണ്ടാവും. യോഗതീരുമാനങ്ങള്‍ വിശദീകരിച്ചു നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സ്മാര്‍ട് സിറ്റി എംഡി ബാജു ജോര്‍ജ്, ഐടി സെക്രട്ടറി പിഎസ് കുര്യന്‍ എന്നിവര്‍ പങ്കെടുത്തു.
