Asianet News MalayalamAsianet News Malayalam

ലോക്സഭ തെരഞ്ഞെടുപ്പ്; വിജയ പ്രതീക്ഷകൾ പങ്കുവെച്ച് എൽഡിഎഫ്- യുഡിഎഫ് കൺവീനർമാർ

തെരഞ്ഞെടുപ്പിൽ കോൺഗ്രസ് അനുകൂല തരംഗമുണ്ടാകുമെന്ന് യുഡിഎഫ് കൺവീനർ ബെന്നി ബെഹനാൻ പറഞ്ഞു. എന്നാൽ 2004 ൽ  നേടിയതിനേക്കാൾ കൂടുതൽ സീറ്റ് വരുന്ന ലോകസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് നേടുമെന്ന്  കൺവീനർ എ വിജയരാഘവൻ പ്രതീക്ഷ പ്രകടിപ്പിച്ചു

convenors of ldf and udf expect victory in the upcoming loksabha election
Author
Saudi Arabia, First Published Jan 27, 2019, 6:59 AM IST

സൗദി അറേബ്യ: വരുന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ വിജയ പ്രതീക്ഷ പ്രകടിപ്പിച്ച് എൽഡിഎഫ്- യുഡിഎഫ് കൺവീനർമാർ. തെരഞ്ഞെടുപ്പിൽ കോൺഗ്രസ് അനുകൂല തരംഗമുണ്ടാകുമെന്നു യുഡിഎഫ് കൺവീനർ ബെന്നി ബെഹനാൻ പറഞ്ഞു. എന്നാൽ  2004 ൽ  നേടിയതിനേക്കാൾ കൂടുതൽ സീറ്റ് വരുന്ന ലോകസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് നേടുമെന്ന് എൽഡിഎഫ് കൺവീനർ എ വിജയരാഘവൻ പ്രതീക്ഷ പ്രകടിപ്പിച്ചു. ഹൃസ്വ സന്ദർശനത്തിനായി സൗദിയിലെത്തിയപ്പോഴാണ് ഇരുനേതാക്കളും മുന്നണികളുടെ തെരഞ്ഞെടുപ്പ് വിജയ പ്രതീക്ഷകൾ പങ്കുവെച്ചത്.

തെരഞ്ഞെടുപ്പിലൂടെ ഒരു സർക്കാറുണ്ടാക്കുകയെന്നത് മാത്രമല്ല ലക്ഷ്യം. രാജ്യത്തിൻറെ മതേതരത്വം കാത്തു സൂക്ഷിക്കുകയെന്ന വലിയ കടമയാണ് യുഡിഎഫിന് മുന്നിലുള്ളതെന്ന് കൺവീനർ ബെന്നി ബെഹനാൻ പറഞ്ഞു.

എന്നാൽ വരുന്ന തിരഞ്ഞെടുപ്പിൽ എൽഡിഎഫിന് മികച്ച നേട്ടം കൈവരിക്കാൻ കഴിയുമെന്ന് എൽഡിഎഫ് കൺവീനർ എ വിജയരാഘവൻ പറഞ്ഞു. ശബരിമല വിഷയത്തിൽ ബിജെപിക്ക് ഒരു നേട്ടവും ഉണ്ടാക്കാൻ കഴിഞ്ഞില്ലന്നും കേരളത്തിലെ വിശ്വാസികളിൽ ഭൂരിപക്ഷത്തേയും പ്രതിനിധാനം ചെയ്യുന്നത് ഇടതുപക്ഷമാണെന്നും വിജയരാഘവൻ അഭിപ്രായപ്പെട്ടു. എന്നാൽ ശബരിമല വിഷയത്തിൽ കോൺഗ്രസിന്റെ നിലപാടായിരുന്നു ശരിയെന്നു വരുന്ന തെരഞ്ഞെടുപ്പിൽ വ്യക്തമാകുമെന്നു ബെന്നി ബെഹനാൻ പറഞ്ഞു.

Follow Us:
Download App:
  • android
  • ios