നാളെ നിയമസഭയില്‍ പ്രമേയം പാസാക്കാനും തിരുവനന്തപുരത്ത് ചേർന്ന സർവ്വകക്ഷി യോഗത്തിൽ ധാരണയായി. യോഗത്തില്‍ നിന്ന് ബിജെപി ഇറങ്ങിപ്പോയി.

സഹകരണ പ്രതിസന്ധി നേരിടാന്‍ രാഷ്ട്രീയം മറന്ന് ഒരുമിച്ച് നില്‍ക്കാനാണ് ബിജെപി ഒ‍ഴികെയുള്ള കക്ഷികളുടെ ധാരണ . നാളെ നിയമസഭയില്‍ പ്രമേയം പാസാക്കും . ശേഷം സര്‍വകക്ഷി സംഘം ദില്ലിക്കുപോകും.

സഹകരണ ബാങ്കുകളുടെ പ്രവര്‍ത്തനത്തെച്ചൊല്ലി യോഗത്തില്‍ ബിജെപിയും മുഖ്യമമന്ത്രിയുമായി രൂക്ഷമായ തര്‍ക്കങ്ങളുണ്ടായി . റിസര്‍വ് ബാങ്കിന്‍റെ നിര്‍ദേശേങ്ങളില്‍ വിട്ടുവീ‍ഴ്ച പാടില്ലെന്ന് ബിജെപി നിലപാടെടുത്തു . ഒടുിലല്‍ ബിജെപി അംഗങ്ങള്‍ യോഗത്തില്‍ നിന്നിറങ്ങിപ്പോകുകയായിരുന്നു. നാളത്തെ നിയമസഭ സമ്മേളനത്തിനുശേഷം സര്‍വകക്ഷി സംഘത്തിന്‍റെ ദില്ലി യാത്ര തിയതി തീരുമാനിക്കും .