തിരുവനന്തപുരം: ജയില്‍ ഐജി എച്ച് ഗോപകുമാറിനെതിരെ വിജിലന്‍സ് അന്വേഷണം നടത്താന്‍ മുഖ്യമന്ത്രി ഉത്തരവിട്ടു. ഉദ്യോഗസ്ഥരുടെ സ്ഥലമാറ്റത്തിനും തടവുകാര്‍ക്ക് സുഖ സൗകര്യങ്ങള്‍ ഒരുക്കാനും ഐജി കൈക്കൂലി വാങ്ങിയെന്ന പരാതികളിലാണ് അന്വേഷണം.

ഐജിയുടെ മാനസിക പീഡനം കാരണം എറണാകുളം ജയിലെ മുന്‍ ഡെപ്യൂട്ട് സൂപ്രണ്ട് അബ്ദുള്‍ റഷീദ് ആത്മഹത് ചെയ്തുവെന്ന ചൂണ്ടികാട്ടി ബന്ധുക്കളും പരാതി നല്‍കിയിരുന്നു.