വീടിനുളളില്‍ കുത്തേറ്റ നിലയിലായിരുന്നു ഇവരെ കണ്ടെത്തിയത്. സംഭവത്തിൽ ദമ്പതികളുടെ മൂത്ത മകനെ ചെറിയ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദില്ലിയിലെ വസന്ത് കുഞ്ചിൽ ബുധനാഴച്ച രാവിലെ അഞ്ച് മണിയോടെയായിരുന്നു സംഭവം.
ദില്ലി: ഒരു കുടുംബത്തിലെ മൂന്ന് പേരെ മരിച്ച നിലയിൽ കണ്ടെത്തി. ദമ്പതികളായ മിതിലേഷ് (40), ഭാര്യ സിയ (40), ഇളയ മകൾ നേഹ (16) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വീടിനുളളില്‍ കുത്തേറ്റ നിലയിലായിരുന്നു ഇവരെ കണ്ടെത്തിയത്. സംഭവത്തിൽ ദമ്പതികളുടെ മൂത്ത മകനെ ചെറിയ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദില്ലിയിലെ വസന്ത് കുഞ്ചിൽ ബുധനാഴച്ച രാവിലെ അഞ്ച് മണിയോടെയായിരുന്നു സംഭവം.
രാവിലെ വീട്ടിലെത്തിയ ജോലിക്കാരിയാണ് മൃതദേഹങ്ങൾ കണ്ടത്. ഇവർ അയൽക്കാരെ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസെത്തുകയായിരുന്നു. സംഭവസ്ഥലത്തുനിന്നും ലഭിച്ച സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ച് വരുകയാണ്. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി ഡെപ്യൂട്ടി കമ്മീഷണർ ബെനിതാ മേരി ജെയ്ക്കർ പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് മകനെയും ചോദ്യം ചെയ്ത് വരുകയാണെന്നും പൊലീസ് അറിയിച്ചു.
അതേസമയം മിതിലേഷിന്റെ മകനെ ആറുമാസം മുമ്പ് തട്ടിക്കൊണ്ടുപോയിരുന്നതായി സിയയുടെ സഹോദൻ പൊലീസിൽ പറഞ്ഞു. ഉത്തർപ്രദേശ് സ്വദേശിയായ മിഥിലേഷ് ദില്ലിയിൽ കോൺട്രാക്ടറായി ജോലി ചെയ്യുകയാണ്.
