ദേഹം പരപ്സരം ബന്ധിച്ച് ആഴമേറിയ കൊക്കയിലേക്ക് ചാടിയ ഇരുവരും മരത്തിന്റെ വേരുകളിൽ തട്ടി നിന്നു.  വീഴ്ച്ചയുടെ ആഘാതത്തിൽ അവയങ്ങൾ സ്ഥാനം തെറ്റി.  

കണ്ണൂർ:കാഞ്ഞിരക്കൊല്ലി ശശിപ്പാറയിൽ കമിതാക്കൾ കൊക്കയിലേക്ക് ചാടി ആത്മഹത്യ ചെയ്തു. പരസ്പരം ബന്ധിച്ച് പാറയിൽ നിന്ന് താഴേക്ക് ചാടുകയായിരുന്നു ഇരുവരും. പാപ്പിനിശേരി സ്വദേശികളായ കമൽകുമാർ, അശ്വതി എന്നിവരാണ് മരിച്ചത്

വിനോദ സഞ്ചാര കേന്ദ്രമായ കാഞ്ഞിരക്കൊല്ലിയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ പൾസർ ബൈക്കിന്റെ ഉടമയെത്തേടിയുള്ള അന്വേഷണത്തിന് ഒടുവിലാണ് തൊഴെ കൊക്കയിൽ രണ്ട് മൃതദേഹങ്ങൾ കണ്ടെത്തിയത്.

ഇരുവരെും ദിവസങ്ങളായി കാണാനില്ലായിരുന്നു. ഇരുവരെയും കാണാതായ സംഭവത്തിൽ വളപട്ടണം പൊലീസിന്റെ അന്വേഷണവും നടക്കുകയാണ്. ദേഹം പരപ്സരം ബന്ധിച്ച് ആഴമേറിയ കൊക്കയിലേക്ക് ചാടിയ ഇരുവരും മരത്തിന്റെ വേരുകളിൽ തട്ടി നിന്നു. 

വീഴ്ച്ചയുടെ ആഘാതത്തിൽ അവയങ്ങൾ സ്ഥാനം തെറ്റി. കനത്ത മഴയിൽ ഏറെ പണിപ്പെട്ടാണ് നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് മൃതദേഹം പുറത്തെടുത്തത്. പ്രണയത്തിലായിരുന്ന ഇരുവർക്കും എതിരെ വീട്ടിൽ നിന്ന് എതിർപ്പുണ്ടായിരുന്നു എന്നാണ് വിവരം.

ഇതേത്തുടർന്നാണ് ഇരുവരും വീടുവിട്ടത്. ഇവർ ഉപേക്ഷിച്ച ബൈക്കിന് സമീപം വിഷക്കുപ്പിയും പൊലീസ് കണ്ടെടുത്തു. ദുരൂഹത നീക്കാൻ പൊലീസ് അന്വേഷണം തുടരുകയാണ്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റി.