ദമ്പതിമാര്‍ തമ്മില്‍ വഴക്കിടുന്നത് പതിവാണ്. വഴക്കിന് ശേഷം ചെറിയ ചില പണികളും കൊടുക്കാറുണ്ട്. എന്നാല്‍ വഴക്കോ തര്‍ക്കങ്ങളോ ഒന്നും ഇല്ലാതെ ഭര്‍ത്താവിന്റെ തല ഇരുമ്പ് കൂട്ടില്‍ അടച്ചിരിക്കുകയാണ് ഒരു യുവതി. ഭക്ഷണം കഴിക്കാന്‍ മാത്രമേ ഈ ഇരുമ്പ് കൂട് നീക്കം ചെയ്യുകയുള്ളു.

തുര്‍ക്കിയിലായണ് വിചിത്രമായ സംഭവം നടന്നത്. ഇബ്രാഹിം എന്ന യുവാവിന്റെ തലയാണ് ഭാര്യ ഇരുമ്പു കൂട്ടിലാക്കി താക്കോലിട്ട് പൂട്ടിയത്. കടുത്ത പുകവലി ശീലമാണ് ഭാര്യയെ കൊണ്ട് ഇത്തരം പ്രവൃത്തികള്‍ ചെയ്യാന്‍ നിര്‍ബന്ധിതയാക്കിയത്.

ഭാര്യയ്ക്ക് പൂര്‍ണ പിന്തുണ നല്‍കിയത് ഇബ്രാഹിം തന്നെയാണ്. ഇരുമ്പ് കൂടിന്റെ താക്കോല്‍ എപ്പോഴും സൂക്ഷിക്കുന്നത് ഭാര്യയാണ്. എന്തായാലും ഇരുവരുടെയും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുകയാണ്.