അന്വേഷണം കൃത്യമായ സൂചനകളിലേക്ക് നീങ്ങണമെന്ന് കോടതി  ജസ്നയെ ആരും തട്ടിക്കൊണ്ട് പോയതല്ലെന്ന് സർക്കാർ 

കൊച്ചി:ജസ്നയെ ആരും തട്ടിക്കൊണ്ട് പോയതല്ലെന്ന് സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു. സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിലാണ് സർക്കാർ നിലപാടറിയിച്ചത്. അന്വേഷണ പുരോഗതി റിപ്പോർട്ടും സർക്കാർ കോടതിയിൽ സമർപ്പിച്ചു. അതേസമയം കാട്ടിലും മറ്റും അന്വേഷിച്ചു നടന്നാൽ പോരാ അന്വേഷണം കൃത്യമായ സൂചനകളിലേക്ക് നീങ്ങണമെന്ന് കോടതി വ്യക്തമാക്കി.

മുണ്ടക്കയത്ത് ജസ്നയുടെ അച്ഛന്‍റെ കമ്പനി നിര്‍മ്മിക്കുന്ന വീട്ടില്‍ പൊലീസ് പരിശോധന നടത്തിയിരുന്നു. ഊഹാപോഹങ്ങള്‍ക്ക് പിന്നാലെ പോയി പൊലീസ് സമയം കളയുന്നതായും കണ്‍സ്ട്രക്ഷന്‍ സൈറ്റുകളില്‍ പരിശോധന നടത്തിയിട്ട് കാര്യമില്ലെന്നും മകളെ കണ്ടെത്താനുള്ള സാധ്യത കുറയുന്നുവെന്നുമായിരുന്നു ജസ്നയുടെ പിതാവ് ജെയിംസിന്‍റെ പ്രതികരണം.