വടക്കാഞ്ചേരി സംഭവത്തില്‍ പീഡനം നടന്നതായി പറയപ്പെടുന്ന വീട് കണ്ടെത്തേണ്ടത് പൊലീസിന്റെ ഉത്തരവാദിത്വമാണെന്ന് വടക്കാഞ്ചേരി മജിസ്‍ട്രേറ്റ് കോടതിയുടെ വാക്കാല്‍ പരമാര്‍ശം. സംഭവം നടന്ന വീട് കണ്ടെത്താന്‍ പൊലീസിനായിട്ടില്ലെന്ന് അന്വേഷണം സംഘത്തിന്‍റെ ചുമതലയുള്ള പാലക്കാട് ടൗണ്‍ എഎസ്‌പി പൂങ്കുഴലി കോടതിയെ അറിയിച്ചതിനെ തുടര്‍ന്നാണ് കോടതി പരാമര്‍ശം.അന്വേഷണം കോടതിയുടെ നിരീക്ഷണത്തില്‍ വേണമെന്ന പരാതിക്കാരിയുടെ ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു കോടതി പരാമര്‍ശം.അന്വേഷണം ശരിയായ രീതിയിലാണ് മുന്നോട്ട് പോകുന്നതെന്ന് അന്വേഷണ സംഘം കോടതിയെ അറിയിച്ചു.കേസില്‍ വാദം പൂര്‍ത്തിയായി. വിധി പറയാനായി കേസ് മാറ്റി വച്ചു.