കണ്ണൂര്‍: കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കാന്‍ അനുമതി തേടി പി. ജയരാജന്‍ സമര്‍പ്പിച്ച ഹര്‍ജി തലശേരി സെഷന്‍സ് കോടതി തള്ളി. മേയ് 17, 18 തിയതികളില്‍ കണ്ണൂരില്‍ പ്രവേശിക്കാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ടായിരുന്നു ഹര്‍ജി. ചികിത്സയ്ക്കായും കാരായി രാജന്റെ മകളുടെ കല്യാണത്തില്‍ പങ്കെടുക്കാനുമായാണു ജയരാജന്‍ കോടതിയുടെ അനുമതി തേടിയത്.
ഹര്‍ജിയില്‍ സിബിഐ ശക്തമായ എതിര്‍പ്പു രേഖപ്പെടുത്തി. ഇതേത്തുടര്‍ന്നാണു കോടതി അപേക്ഷ തള്ളിയത്. തെരഞ്ഞെടുപ്പ് ദിവസം ജില്ലയില്‍ പ്രവേശിക്കാനും വോട്ട് ചെയ്യാനും കോടതി ജയരാജന് അനുമതി നല്‍കിയിരുന്നു.
