ഇന്നലെ രാത്രിയിലാണ് പ്രതികളെ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയത്
കൊച്ചി: എറണാകുളം മഹാരാജാസ് കോളേജിലെ എസ്എഫ്ഐ നേതാവ് അഭിമന്യുവിന്റെ കൊലപാതകത്തിൽ അറസ്റ്റിലായ മൂന്നു പേരെ ഈ മാസം 17 വരെ റിമാൻഡു ചെയ്തു. കോട്ടയം കങ്ങഴ സ്വദേശി ബിലാൽ സജി, പത്തനംതിട്ട ചുങ്കപ്പാറ സ്വദേശി ഫാറോക്ക് അമൻ, പള്ളുരുത്തി സ്വദേശി റിയാസ് ഹുസൈൻ എന്നിവരാണ് റിമാൻഡിലായത്. മൂവരും ക്യാന്പസ് ഫ്രണ്ട് പ്രവർത്തകരാണെന്ന് പൊലീസ് പറഞ്ഞു.
ഇന്നലെ രാത്രിയിലാണ് പ്രതികളെ മജിസ്ട്രേറ്റിന് മുന്നില് ഹാജരാക്കിയത്. കൂടുതൽ അന്വേഷണത്തിനായി ഇവരെ കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് പൊലീസ് ഇന്ന് അപേക്ഷ സമർപ്പിക്കും. പ്രധാന പ്രതിയായ മുഹമ്മദ് ഉൾപ്പടെ ഉള്ളവരെ കണ്ടെത്താൻ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കാനുള്ള നടപടികളും പൊലീസ് തുടങ്ങി. അക്രമത്തെത്തുടർന്ന് പൂട്ടിയ മഹാരാജാസ് കോളേജ് ഇന്ന് തുറക്കും.
