കിടാവിനെ കൊണ്ടുപോകുന്ന ലോറിയെ പിന്തുടര്‍ന്ന് ഒരു അമ്മപ്പശു. കര്‍ണാടകയിലെ ഹവേരിയില്‍ നിന്നാണ് ഹൃദയസ്‍പര്‍ശിയായ ആ രംഗം.
രണ്ടര മാസം പ്രായമുള്ള പശുക്കിടാവിനെ മുറിവും അതിനെ തുടര്‍ന്നുണ്ടായ ടെറ്റനസ് ബാധയും കാരണം ചികിത്സയ്‍ക്ക് മൃഗാശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു. കുഞ്ഞിനെ കൊണ്ടുപോയ വാഹനത്തിനെ അരകിലോമീറ്റോറോളം ആണ് അമ്മപ്പശു പിന്തുടര്‍ന്നത്. എന്തായാലും ചികിത്സയ്‍ക്കും ശേഷം കിടാവ് ആരോഗ്യനില വീണ്ടെടുത്തതായി ഹവേരി മൃഗാശുപത്രിയിലെ ഡോക്ടര്‍ എച്ച് ഡി സുന്നാകി പറഞ്ഞു. ആശുപത്രിയില്‍ നിന്ന് കിടാവിനെ ഡിസ്‍ചാര്‍ജും ചെയ്‍തിട്ടുണ്ട്.
