തിരുവനന്തപുരം: ഹെലികോപ്റ്റർ വിവാദത്തില്‍ കടുത്ത അതൃപ്‌തി രേഖപ്പെടുത്തി സിപിഐ. മന്ത്രി അറിയാതെ റവന്യൂ സെക്രട്ടറി തീരുമാനം എടുക്കുന്നതിലുള്ള അമർഷം സിപിഐ വ്യക്തമാക്കി. റവന്യൂ സെക്രട്ടറിയോട് ഇന്ന് തന്നെ വിശദീകരണം നൽകാൻ റവന്യൂ മന്ത്രി ആവശ്യപ്പെടുമെന്ന് സിപിഐ വിശദമാക്കി.

ഓഖി ദുരന്തം വിലയിരുത്താനെത്തിയ കേന്ദ്രസംഘത്തെ കാണാൻ മുഖ്യമന്ത്രിക്ക് ഹെലികോപ്റ്റർ ഉപയോഗിച്ചതിന് ദുരിതാശ്വാസ ഫണ്ടില്‍ നിന്ന് വകമാറ്റി ചെലവിടാന്‍ ഉത്തരവ് പുറത്തിറങ്ങിയിരുന്നു. വാര്‍ത്ത പുറത്തറിഞ്ഞതിനെ തുടര്‍ന്ന് ഉത്തരവ് റദ്ദാക്കിയിരുന്നു.