തിരുവനന്തപുരം: പുതിയ സര്‍ക്കാറില്‍ അഞ്ചു മന്ത്രിമാര്‍ വേണമെന്നു സിപിഐ. ഇന്നു ചേര്‍ന്ന സിപിഐ നിര്‍വാഹക സമിതി യോഗത്തിലാണ് ഇക്കാര്യത്തില്‍ ധാരണയായത്. നാളെ ചേരുന്ന എല്‍ഡിഎഫ് യോഗത്തില്‍ പാര്‍ട്ടി ഇക്കാര്യം ഔദ്യോഗികമായി ആവശ്യപ്പെടും.

സിപിഎം, സിപിഐ നേതാക്കള്‍ തമ്മില്‍ ഇന്നലെ അനൗപചാരിക കൂടിക്കാഴ്ചകള്‍ നടത്തിയിരുന്നു. ഇതിനു ശേഷം ഇന്നു ചേര്‍ന്ന സിപിഐ സംസ്ഥാന നിര്‍വാഹക സമിതി യോഗത്തിലാണ് മന്ത്രിമാരുടെ എണ്ണം സംബന്ധിച്ച് ആവശ്യം ഉയര്‍ന്നിരിക്കുന്നത്. പൊതുവേ മന്ത്രിമാരുടെ എണ്ണം കുറഞ്ഞിരിക്കണമെന്നാണു സിപിഐയുടെ ആഗ്രഹം. എന്നാല്‍ മന്ത്രിമാരുടെ എണ്ണം കൂട്ടുകയാണെങ്കില്‍ തങ്ങള്‍ക്ക് അഞ്ചു മന്ത്രിസ്ഥാനം വേണമെന്ന നിലപാടിലാണു സിപിഐ.

മന്ത്രിസഭിയേലക്കു പരിഗണിക്കുമെന്നാണു വിശ്വാസമെന്നു കോവൂര്‍ കുഞ്ഞുമോന്‍ പറഞ്ഞു. ഒറ്റ എംഎല്‍എമാര്‍ മാത്രമുള്ള പാര്‍ട്ടികള്‍ക്ക് മന്ത്രിസ്ഥാനം നല്‍കേണ്ടെന്നു തീരുമാനമെടുത്തിട്ടില്ലെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോടു പറഞ്ഞു.