ദില്ലിയില്‍ ചേര്‍ന്ന സിപിഎം കേന്ദ്രകമ്മിറ്റിയിലാണ് ഈ തീരുമാനമുണ്ടായത്.
ദില്ലി: കര്ണാടക നിയമസഭാ തിരഞ്ഞെടുപ്പില് പാര്ട്ടി സ്ഥാനാര്ഥികള് മത്സരിക്കാത്ത സീറ്റുകളില് സിപിഎം കോണ്ഗ്രസിന് വോട്ട് ചെയ്യും. ദില്ലിയില് ചേര്ന്ന സിപിഎം കേന്ദ്രകമ്മിറ്റിയിലാണ് ഈ തീരുമാനമുണ്ടായത്.
കര്ണാടകയില് ബിജെപി പരാജയപ്പെടുത്തുക എന്നതാണ് സിപിഎമ്മിന്റെ ലക്ഷ്യമെന്ന് സിപിഎം ജനറല് സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. ബിജെപിക്കെതിരെ ശക്തരായ സ്ഥാനാര്ഥികളെ പിന്തുണയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ ബംഗാളിലും സിപിഎമ്മും കോണ്ഗ്രസും സഹകരിച്ചു പ്രവര്ത്തിച്ചിരുന്നു. എന്നാല് അന്ന് സഹകരണം പരസ്യമായി പ്രഖ്യാപിച്ചിരുന്നില്ല. തൃണമൂലായിരുന്നു അവിടെ ഇരുവരുടേയും മുഖ്യശത്രു.
