സെക്രട്ടറിയേറ്റ് അംഗവും ജിസിഡിഎ ചെയർമാനുമായ സി.എൻ മോഹനൻ പുതിയ ജില്ലാ സെക്രട്ടറി ആകുമെന്നാണ് സൂചന.
കൊച്ചി: പുതിയ ജില്ലാ സെക്രട്ടറിയെ തെരഞ്ഞെടുക്കാൻ സിപിഎം എറണാകുളം ജില്ലാ സെക്രട്ടറിയേറ്റ്, ജില്ലാ കമ്മിറ്റി യോഗങ്ങൾ ഇന്ന് ചേരും. രാവിലെ പത്ത് മണിക്ക് സംസ്ഥാന സെക്രട്ടരി കോടിയേരി ബാലകൃഷ്ണന്‍റെ അധ്യക്ഷതയിലാണ് യോഗം.
നിലവിലെ സെക്രട്ടറി പി രാജീവ് സംസ്ഥാന സെക്രട്ടേറിയേറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്നാണ് സ്ഥാനം ഒഴിയുന്നത്. സെക്രട്ടറിയേറ്റ് അംഗവും ജിസിഡിഎ ചെയർമാനുമായ സി.എൻ മോഹനൻ പുതിയ ജില്ലാ സെക്രട്ടറി ആകുമെന്നാണ് സൂചന.
