ദിലീപിനെ സംഘടനയിലേക്ക് തിരിച്ചെടുത്തത് തെറ്റ്
തിരുവനന്തപുരം: ദിലീപിനെ അഭിനേതാക്കളുടെ സംഘടനയായ അമ്മയിലേക്ക് തിരിച്ചെടുത്തത് തെറ്റെന്ന് സിപിഎം. എന്നാല്‍ വിവാദങ്ങള്‍ ഉയര്‍ന്നുവന്ന സാഹചര്യത്തില്‍ അമ്മയെ ഭിന്നിപ്പിക്കാനും ദുര്‍ബലമാക്കാനും ചില തല്‍പ്പരകക്ഷികള്‍ നടത്തുന്ന പ്രചാരണം സ്ത്രീസുരക്ഷക്ക് വേണ്ടിയാണെന്ന് കരുതുന്നത് മൗഢ്യമാണെന്നും സിപിഎം പുറത്തിറക്കിയ പ്രസ്താവനയില്‍.
കൂടാതെ അമ്മയിലെ ഇടതുപക്ഷ അനുഭാവികളായ ജനപ്രതിനിധികളെ ഒറ്റതിരിച്ച് ആക്ഷേപിക്കുന്നതും ദുരുദ്ദേശപരമാണ്.അമ്മയുടെ നേതൃത്വത്തിലിരിക്കുന്നവരുടെ രാഷ്‌ട്രീയനിറം നോക്കിയല്ല, ആ സംഘടനയോട് പ്രതികരിക്കേണ്ടത്. ഏത് മേഖലയിലായാലും സ്‌ത്രീകള്‍ക്ക് മാന്യമായ സ്ഥാനവും, അര്‍ഹമായ പങ്കും ലഭിക്കണമെന്നതാണ് ഇടതുപക്ഷ നിലപാടെന്നും സിപിഎം വ്യക്തമാക്കി.
അമ്മയുടെ നടപടി അമ്മ സ്ത്രീവിരുദ്ധമാണെന്ന ആക്ഷേപം ഉണ്ടാക്കി. സംഘടനാ ഭാരവാഹികള്‍ യാഥാര്‍ത്ഥ്യം തിരിച്ചറിയണമെന്നും സിപിഎം ആവശ്യപ്പെട്ടു.മുഖ്യമന്ത്രി അമ്മ വിഷയത്തില്‍ ഇടപെടുമെന്ന് കരുതുന്നതായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞിരുന്നു. എന്നാല്‍അഭിനേതാക്കളുടെ സംഘടനയായ അമ്മയിലുണ്ടായ പ്രശ്നത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് മുഖ്യമന്ത്രി പ്രതികരിച്ചില്ല.കുറ്റാരോപിതനായ ദിലീപിനെ സംഘടനയില്‍ തിരിച്ചെടുത്തതിനെ തുടര്‍ന്ന് നാലു നടിമാര്‍ രാജി വെച്ചതോടെ രാഷ്ട്രീയ നേതാക്കളടക്കം അമ്മയുടെ നിലപാടിനെ വിമര്‍ശിച്ചിരുന്നു.
