തൃശൂര്‍: തൃശൂര്‍ പഴയന്നൂരില്‍ ബി ജെ പി - സി പി എം സംഘര്‍ഷം. നാല് ബി ജെ പി പ്രവര്‍ത്തകര്‍ക്കും മൂന്ന് സി പി എം പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു. പരിക്കേറ്റ സി പി എം പ്രവര്‍ത്തകര്‍ ചേലക്കര സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ തേടി. പരിക്കേറ്റ ബി ജെ പി പ്രവര്‍ത്തകരായ സജീഷ്, സന്തോഷ്, ഉണ്ണികൃഷ്ണന്‍, ജയപ്രകാശ് എന്നിവരെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവ സ്ഥലത്ത് പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. അക്രമം ഉണ്ടാക്കിയവര്‍ക്കെതിരെ ശക്തമായ നടപടി കൈക്കൊള്ളുമെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. പരിക്കേറ്റ പ്രവര്‍ത്തകരെ, നേതാക്കള്‍ ആശുപത്രിയിലെത്തി സന്ദര്‍ശിച്ചു.