മട്ടന്നൂർ എടയന്നൂരിൽ സംഘർഷാവസ്ഥ

കണ്ണൂര്‍: കണ്ണൂർ മട്ടന്നൂർ എടയന്നൂരിൽ സംഘർഷാവസ്ഥ. കോണ്‍ഗ്രസ് നടത്തിയ ജാഥക്ക് നേരെ സിപിഎം പ്രവർത്തകർ കല്ലെറിഞ്ഞെന്നു കോൺഗ്രസ് പ്രവർത്തകർ ആരോപിച്ചു. കോണ്‍ഗ്രസിന്‍റെ കൊടി തോരണങ്ങൾ നശിപ്പിച്ചതിനെ ചൊല്ലിയാണ് തർക്കം ഉണ്ടായത്.