തൃശൂര്‍: ആര്‍എസ്എസ് സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്ത സിപിഎം എംഎല്‍എ കെ യു അരുണനെതിരായ നടപടി സിപിഎം താക്കീതിൽ ഒതുക്കിയേക്കും. സംഭവത്തില്‍ അരുണന്‍റെ വിശദീകരണം തൃപ്തികരമെന്നാണ് സിപിഎം ജില്ലാ നേതൃത്വത്തിന്‍റെ വിലയിരുത്തൽ . ആര്‍എസ്എസ് പരിപാടിയെന്നറിയാതെയാണ് പങ്കെടുത്തതെന്നായിരുന്നു എംഎല്‍എയുടെ വിശദീകരണം. ഇനി ജാഗ്രത പാലിക്കണമെന്ന് അരുണന് പാർട്ടി നിർദ്ദേശം നല്‍കി .