ഗണേഷിനോടും മുകേഷിനോടും ഈ പ്രശ്നത്തില്‍ വിശദീകരണം തേടില്ല

തിരുവനന്തപുരം: താരസംഘടനയായ അമ്മയില്‍ ദിലീപിനെ തിരിച്ചെടുത്തതിനെ തുടര്‍ന്നുണ്ടായ കോലഹലങ്ങളില്‍ എംഎൽഎമാരെ തള്ളാതെ സിപിഎം നേതൃത്വം. ഗണേഷിനോടും മുകേഷിനോടും ഈ പ്രശ്നത്തില്‍ വിശദീകരണം തേടില്ലെന്ന് സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചു. 

അമ്മയിൽ എംപിയോ എംഎല്‍എയോ മറ്റേത് ജനപ്രതിനിധി ഉണ്ടായാലും സർക്കാർ ഇരക്കൊപ്പമാണെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നേരത്തെ പ്രതികരിച്ചിരുന്നു. സര്‍ക്കാര്‍ ഇക്കാര്യം നേരത്തെ വ്യക്തമാക്കിയതാണെന്നും താരസംഘടനയായ അമ്മയുടെ തീരുമാനം അവരുടെ ആഭ്യന്തര കാര്യമാണെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.