തൃശ്ശൂര്‍: സിപിഎം സംസ്ഥാന സമ്മേളനത്തിലെ പൊതുചര്‍ച്ചയില്‍ നേതൃത്വത്തിന് വിമര്‍ശനം. കണ്ണൂരിലെ രാഷ്‌ട്രീയ കൊലപാതകങ്ങളും സമ്മേളനത്തില്‍ വിമര്‍ശിക്കപ്പെട്ടു. എന്തിനീ കൊലപാതകങ്ങളെന്ന് കൊല്ലത്ത് നിന്നുള്ള പ്രതിനിധി പി.കെ.ഗോപി ചോദിച്ചു. പൊലീസിനെതിരെയും വിമര്‍ശനങ്ങളുയര്‍ന്നെങ്കിലും ഇത് പ്രിസീഡിയം ഇടപെട്ട് തടഞ്ഞു. സംഘടനാ കാര്യങ്ങള്‍ ഉന്നയിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. ഭരണ കാര്യം പറയുമ്പോള്‍ പോലീസ് കാര്യം പറയാമെന്നും നിര്‍ദ്ദേശിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക
