കോഴിക്കോട്: വെളളയില്‍ റെയില്‍വേ സ്റ്റേഷനു സമീപം ട്രാക്കില്‍ വിള്ളല്‍ കണ്ടെത്തി. സംഭവത്തെത്തുടര്‍ന്ന് കണ്ണൂരിലേക്ക് പോവുകയായിരുന്ന പരശുറാം എക്സ്പ്രസ് അര മണിക്കൂറോളം കോഴിക്കോട് സ്റ്റേഷനില്‍ നിര്‍ത്തിയിട്ടു. ട്രാക്കിന്‍റെ കാലപ്പഴക്കമാണ് വിളളലുണ്ടാകാന്‍ കാരണമെന്നാണ് റെയില്‍വേയുടെ പ്രാഥമിക നിഗമനം. വെല്‍ഡിംഗ് ജോലികള്‍ പൂര്‍ത്തായാക്കേണ്ടതിനാല്‍ ഈ ട്രാക്കിലൂടെയുളള വണ്ടികളുടെ വേഗം 30 കിലോമീറ്ററായി പരിമിതപ്പെടുത്തിയതായും റെയില്‍വേ അറിയിച്ചു.