ഗുജറാത്തിലെ സൂററ്റ് സ്വദേശികളായ ഫാത്തിമ ബിൻരാജ് വാനിയും സഹോദരൻ സുബൈർ അമാനുള്ളയുമാണ് പിടിയിലായത്. മൂന്നാർ പൊലീസാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. വനം വകുപ്പ് ജീവനക്കാരിയായ മറയൂർ ഈച്ചംപെട്ടി ആദിവാസി കോളനിയിലെ സീതയാണ് മർദ്ദനത്തിന് ഇരയായത്. രാജമലയിൽ വെച്ചായിരുന്നു സംഭവം.

വരയാടുകളെ കാണാനായി വനംവകുപ്പിന്‍റെ ബസിലാണ് സഞ്ചാരികളെ കൊണ്ടുപോവുക. ബസിൽ കയറാൻ ഫാത്തിമ ബിൻരാജ് വാനിയും സഹോദരനും നിര തെറ്റിച്ചെത്തിയത് സീത ചോദ്യം ചെയ്തു. ഇതിനെ പിന്നാലെയാണ് മർദ്ദനമുണ്ടായത്.

രക്ഷപെടാൻ ശ്രമിച്ച ഇവരെ വനംവകുപ്പ് ജീവനക്കാരാണ് പിടികൂടി പൊലീസിന് കൈമാറിയത്. പരുക്കേറ്റ സീത മൂന്നാറിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. വിനോദസഞ്ചാരികളുടെ അഴിഞ്ഞാട്ടത്തിൽ കേരളാ ഫോറസ്റ്റ് പ്രൊട്ടക്ടീവ് സ്റ്റാഫ് ഓർഹനൈസേഷൻ പ്രതിഷേധം രേഖപ്പെടുത്തി.