മലപ്പുറം ജില്ലയിലെ വിദ്യാര്‍ത്ഥികളെയും ഇതരസംസ്ഥാന തൊഴിലാളികളെയും ലക്ഷ്യമിട്ട് ബ്രൗണ്‍ ഷുഗര്‍ വില്‍പ്പന നടത്തുന്ന സംഘത്തിലെ കണ്ണിയായ കാഞ്ഞിരമുക്ക് സ്വദേശി മുക്കത്തിയില്‍ കബീറിനെയാണ് വളാഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തത്. ലഹരിക്കടിമയായ പ്രതി അക്രമത്തിനുമുതിരുന്നതിനാല്‍ പ്രതിയുടെ ചിത്രം ക്യാമറയില്‍ പകര്‍ത്താന്‍ പോലും കഴിയുന്ന അവസ്ഥയായിരുന്നില്ല. മുഴുവന്‍ സമയവും ലഹരിക്കടിമയായി ബ്രൗണ്‍ ഷുഗര്‍ വില്‍ക്കുന്ന ഇയാളുടെ സംഘത്തിലെ മറ്റുള്ളവര്‍ക്കായി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 72 പായ്ക്കറ്റ് ബ്രൗണ്‍ ഷുഗറാണ് പ്രതിയില്‍ നിന്നും പിടികൂടിയത്. വൈദ്യപരിശോധനയ്ക്ക് ശേഷം തിരൂര്‍ കോടതിയില്‍ ഹായരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.