കൊല്ലം: അഞ്ചലില്‍ 8 വയസുകാരിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. അഞ്ചല്‍ പാലമുക്ക് സ്വദേശി അശോകന്‍ ആണ് അറസ്റ്റിലായത്. മാതാപിതാക്കളുടെ പരാതിയെത്തുടര്‍ന്നാണ് പൊലീസ് കേസെടുത്തതതും പ്രതിയെ അറസ്റ്റ് ചെയ്തതും. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു