മോഷണ സംഘം പിടിയിൽ

തിരുവനന്തപുരം കേന്ദ്രീകരിച്ച് മോഷണം പതിവാക്കിയ സംഘം പൊലീസ് പിടിയിൽ. ബീമാപള്ളിസ്വദേശികളായ അസറുദ്ധീൻ, അബ്ദുൽ ഖാദർ, പൂന്തുറ സ്വദേശി അഫ്സൽ എന്നിവരെയാണ് കഴക്കൂട്ടം പൊലീസ് പിടികൂടിയത്. ഇവർക്കെതിരെ വിഴിഞ്ഞം, പൂന്തുറ, വലിയതുറ, തുമ്പ ,തമ്പാനൂർ, ഫോർട്ട്, പൂന്തുറ സ്റ്റേഷനുകളിൽ മോഷണകേസ്സുകളുണ്ട്. ശ്രീകാര്യത്ത് മോഷണം നടത്തിയ ശേഷം മോഷണ മുതൽ വിൽക്കാൽ ശ്രമിക്കുന്നതിനിടെയാണ് സംഘം പിടിയിലായത്, ഇവർ സഞ്ചരിച്ചിരുന്ന കാറും പൊലീസ് പിടിച്ചെടുത്തു.