യുവാവിനെ വെട്ടി പരുക്കേൽപ്പിച്ചയാള്‍ പിടിയില്‍
കൊച്ചി: എറണാകുളം കളമശ്ശേരിയിൽ യുവാവിനെ വെട്ടി പരുക്കേൽപ്പിച്ച കേസിൽ മുഖ്യപ്രതി പിടിയിലായി.കളമശ്ശേരി സ്വദേശി ശ്രീരാഗ് ആണ് പിടിയിലായത്. സിപിഎം അനുഭാവികളായ പ്രതികളെ പോലീസ് സംരക്ഷിക്കുന്നുവെന്ന പരാതിയുമായി ബന്ധുക്കൾ രംഗത്ത് വന്നതിന് പിറകെയാണ് അറസ്റ്റ്. ആക്രമണത്തിൽ കാലിന് ഗുരുതരമായി പരുക്കേറ്റ കളമശ്ശേരി സ്വദേശി എൽദോസ് ഇപ്പോഴും ആശുപത്രിയിലാണ്.
ഇക്കഴിഞ്ഞ വിഷു ദിനത്തിൽ രാത്രി 9.30 ഓടെയാണ് കളമശ്ശേരി പത്താം പിയൂസ് പള്ളിക്ക് സമീപമായിരുന്നു .യുവാക്കൾ സംഘം ചേർന്ന് സംഘർഷത്തിലേർപ്പെട്ടത്. മദ്യപിച്ച് വഴിയിൽ വീണ യുവാവിനെ എഴുന്നേൽപ്പിക്കാനെത്തിയ എൽദോസുമായി സ്ഥലത്തുണ്ടായിരുന്നു ശ്രീരാഗ് വാക്കേറ്റത്തിലേർപ്പെട്ടു. തുടർന്ന് സംഘർഷമായി. സംഘർഷത്തിനിടയിൽ ശ്രീരാഗ് കൂടുതൽ പേരെ സ്ഥലത്തേക്ക് വിളിച്ചു. ഇവരിൽ ഒരാൾ വടിവാളുമായെത്തി എൽദോസിനെ വെട്ടുകയായിരുന്നു.
വെട്ടേറ്റ് കാല് അറ്റ് തൂങ്ങിയ എൽദോസിന് കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ശസ്ത്രക്രിയ നടത്തി. എന്നാൽ പത്ത് ദിവസം കഴിഞ്ഞിട്ടും പ്രതികളെ പിടികൂടാത്തത് രാഷ്ട്രീയ സമ്മർദ്ദം കൊണ്ടാണെന്ന ആരോപണവുമായി എൽദോസിന്റെ അച്ഛൻ രംഗത്ത് വന്നു
ഇതിന് പിറകെയാണ് പെരുമ്പാവൂരിൽ വെച്ച് ശ്രീരാഗ് എന്നയാളെ പോലീസ് കസ്റ്റഡിയിലെടുത്ത്. കേസിൽ ഒന്നാ പ്രതിയാണ് ശ്രീരാഗ്. പ്രതികൾ ഒളിവിലായതിനാലാണ്് അറസ്റ്റ് വൈകിയതെന്നാണ് പോലീസ് നടത്തുന്ന വിശദീകരണം.
പ്രതികൾ ഒളിവിലാണെന്ന് പോലീസ് അറിയിച്ചു. ശ്രീരാഗ് അടക്കം അഞ്ച് പേർക്കെതിരെ വധശ്രമം മർദ്ദിച്ച് പരുക്കേൽപ്പിക്കൽ അടക്കമുള്ലവകുപ്പ് പരകാരം കേസ് എടുത്തിട്ടുണ്ട്. ഇതിനിടെ പ്രതികൾ മുൻകൂർ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചതായാണ് വിവരം.
പോലീസ് പ്രതികളെ സംരക്ഷിക്കുകയാണെന്നാരോപിച്ച് കളമശ്ശേരി പോലീസ് സ്റ്റേഷനിലേക്ക് ബിജെപി യുവമോർച്ച പ്രവർത്തകർ മാർച്ച് നടത്തി. മാർച്ചിൽ നേരിയ ഉന്തും തള്ളുമുണ്ടായി. സംഭവത്തിൽ ശ്രീരാഗ് അടക്കം അഞ്ച് പേർക്കെതിരയെ വധ ശ്രമം, ഗുരുതരമായി മർദ്ദിച്ച് പരുക്കേൽപ്പിക്കൽ? അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് പോലീസ് കേസെടുത്തിട്ടുള്ളത്.
