ഹയർ സെക്കണ്ടറി ഫിസിക്സ് ചോദ്യപേപ്പർ ചോർന്നിട്ടില്ലെന്ന് ക്രൈം ബ്രാഞ്ച്

തിരുവനന്തപുരം: ഹയർ സെക്കണ്ടറി ഫിസിക്സ് ചോദ്യപേപ്പർ ചോർന്നിട്ടില്ലെന്ന് ക്രൈം ബ്രാഞ്ച്. മതിലകം സെന്റ് ജോസഫ് ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാർത്ഥികൾ തയ്യാറാക്കിയ ചോദ്യാവലിയാണ് വാട്സ് ആപ്പ് വഴി പ്രചരിച്ചത്. ക്രൈംബ്രാഞ്ച് ഡിജിപി സർക്കാരിന് റിപ്പോർട്ട് നൽകി.

പഠനത്തിന്റെ ഭാഗമായി വിദ്യാർത്ഥികൾ തയ്യാറാക്കിയ ചോദ്യ വലിയാണ് വാട്സ് ആപ്പ് വഴി പ്രചരിച്ചത്. ആദ്യം വിദ്യാർത്ഥികൾ തയ്യാറാക്കിയത് 40 ചോദ്യാവലി. പിന്നീട് പ്രധാനപ്പെട്ട 26 ചോദ്യങ്ങൾ എഴുതി തയ്യാറാക്കി. ഇതിൽ 10 ചോദ്യങ്ങളാണ് പരീക്ഷ വന്നത്. കണക്കു പരീക്ഷയിലും വിദ്യാർത്ഥികൾ തയ്യാറാക്കിയ ചോദ്യാവലിയിൽ നിന്നും ചോദ്യങ്ങൾ പരീക്ഷക്കു വന്നിരുന്നു.

ചോദ്യപ്പേപ്പര്‍ വാട്സ്ആപ്പിലൂടെ പ്രചരിച്ചെന്ന് കാട്ടി ഹയര്‍സെക്കണ്ടറി നല്‍കിയ പരാതിയിലായിരുന്നു അന്വേഷണം. 80 ശതമാനത്തില്‍ അധികം ചോദ്യവും പകര്‍ത്തിയെഴുതിയ പകര്‍പ്പുകളാണ് വാട്സ്ആപ്പിലൂടെ പ്രചരിച്ചത്.