നെയ്യാറ്റിന്‍കര കൊലപാതകം; ക്രൈംബ്രാഞ്ച് എസ്‍പി സനലിന്‍റെ വീട്ടിലെത്തി

https://static.asianetnews.com/images/authors/505eb3cc-6d2a-5f3a-aa1a-b10521c5a3e5.png
First Published 9, Nov 2018, 7:33 PM IST
crime branch sp visited sanal kumar home
Highlights

സനലിനെ ആക്രമിച്ചയിടത്ത് മക്കളുമായി സമരമിരിക്കുമെന്നും മരണം വരെ സമരം തുടരുമെന്നുമാണ് ഭാര്യ വിജി ഇന്ന് പറഞ്ഞത്. അറസ്റ്റ് ഇനിയും വൈകിയാൽ സെക്രട്ടേറിയറ്റിന് മുന്നിൽ സത്യാഗ്രഹ സമരം നടത്തുമെന്ന് സനലിന്‍റെ സഹോദരിയും പ്രതികരിച്ചിരുന്നു. അതേസമയം, ഹരികുമാറിന്‍റെ അറസ്റ്റ് വൈകുന്നതില്‍ പ്രതിഷേധിച്ച് ആക്ഷൻ കൗൺസിലിന്‍റെ നേതൃത്വത്തിൽ ഇന്ന് പൊലീസ് സ്റ്റേഷൻ മാർച്ച് നടന്നിരുന്നു.

തിരുവനന്തപുരം: ഡിവൈഎസ്പി ബി.ഹരികുമാര്‍ റോഡിലേക്ക് തള്ളിയിട്ടുകൊന്ന സനല്‍കുമാറിന്‍റെ വീട് ക്രൈംബ്രാഞ്ച് എസ്പി  സന്ദര്‍ശിച്ചു. പ്രതിയെ ഉടന്‍ പിടികൂടുമെന്ന് സനലിന്‍റെ കുടുംബത്തിന് ഉറപ്പ് നല്‍കിയ എസ്‍പി മികച്ച ടീമാണ് അന്വേഷണം നടത്തുന്നതെന്നും പറഞ്ഞു. സനല്‍ കുമാര്‍ മരിച്ച് അഞ്ചുദിവസം കഴിയുമ്പോഴും പ്രതിയെ പിടികൂടാത്തതില്‍ പ്രതിഷേധിച്ച് മരണം വരെ സമരം നടത്തുവെന്ന് ഭാര്യ വിജി ഇന്ന് പറഞ്ഞിരുന്നു.

സനലിനെ ആക്രമിച്ചയിടത്ത് മക്കളുമായി സമരമിരിക്കുമെന്നും മരണം വരെ സമരം തുടരുമെന്നുമാണ് ഭാര്യ വിജി ഇന്ന് പറഞ്ഞത്. അറസ്റ്റ് ഇനിയും വൈകിയാൽ സെക്രട്ടേറിയറ്റിന് മുന്നിൽ സത്യാഗ്രഹ സമരം നടത്തുമെന്ന് സനലിന്‍റെ സഹോദരിയും പ്രതികരിച്ചിരുന്നു. അതേസമയം, ഹരികുമാറിന്‍റെ അറസ്റ്റ് വൈകുന്നതില്‍ പ്രതിഷേധിച്ച് ആക്ഷൻ കൗൺസിലിന്‍റെ നേതൃത്വത്തിൽ ഇന്ന് പൊലീസ് സ്റ്റേഷൻ മാർച്ച് നടന്നിരുന്നു.

ഒളിവില്‍ കഴിയുന്ന ഡിവൈഎസ്പി ഹരികുമാറിനെ കണ്ടെത്താനായി അന്വേഷണ സംഘം പുതിയ വഴികള്‍ തേടുകയാണ്. കൊലപാതകം നടന്ന് നാല് ദിവസം കഴിഞ്ഞിട്ടും ഡിവൈഎസ്പി ഹരികുമാര്‍ ഒളിവില്‍ തുടരുന്നത് പൊലീസിനും സര്‍ക്കാറിനും വലിയ നാണക്കേടുണ്ടാക്കിയ സാഹചര്യത്തിലാണ് കീഴടങ്ങാനായി ബന്ധുക്കളും സുഹൃത്തുക്കളും വഴി അന്വേഷണ സംഘം സമ്മര്‍ദ്ദം ശക്തമാക്കിയത്. 

loader