വാഷിംഗ്ടണ്‍: ഭാര്യയെയും മക്കളെയും കൊലപ്പെടുത്താന്‍ വാടക കൊലയാളിയെ ഏര്‍പ്പാടാക്കിയ ഭര്‍ത്താവ് പിടിയില്‍. ജെഫ് ലിറ്റില്‍ മണ്‍റോ എന്ന യുവാവിനെ കുടുക്കിയത് സ്വന്തം മണ്ടത്തരം തന്നെയാണ്. ഭാര്യയെയും നാല് വയസുള്ള മകളെയും കൊല്ലാന്‍ കൊട്ടേഷന്‍ നല്‍കിയ യുവാവ് അബദ്ധത്തില്‍ അയച്ച ഒരു എസ്.എം.എസാണ് ഇയാളെ ജയിലിലാക്കിയത്.
ഷെയ്ന്‍ എന്ന വാടക കൊലയാളിക്ക് ജെഫ് അയച്ച എസ്.എം.എസ് നമ്പര്‍ മാറി മണ്‍റോയുടെ ബോസിനാണ് ലഭിച്ചത്. ബോസ് ഉടന്‍ തന്നെ വിവരം പോലീസില്‍ അറിയിക്കുകയും ജെഫ് ജയിലിലാകുകയുമായിരുന്നു. കുപ്രസിദ്ധമായ സുകുമാരകുറുപ്പ് കേസ് മോഡലില്‍ 1.5 മില്യണ്‍ ഡോളറിന്‍റെ ഇന്‍ഷുറന്‍സ് തുകയ്ക്ക് വേണ്ടിയാണ് ജെഫ് ഭാര്യയെയും മകളെയും കൊല്ലാന്‍ തീരുമാനിച്ചത്.
'ഹേയ്, ഷെയ്ന്‍, എന്റെ ഭാര്യയെയും മകളെയും കൊല്ലന്‍ സഹായിക്കാമെന്ന് താങ്കള്‍ വാഗ്ദാനം ചെയ്തത് ഓര്‍ക്കുന്നുണ്ടാകുമല്ലോ'-കൊലയാളിക്ക് അയച്ച എസ്.എം.എസ് ഇതായിരുന്നു. എന്നാല്‍ എസ്.എം.എസ് നമ്പര്‍ മാറി ലഭിച്ചത് ജെഫിന്റെ ബോസിനായിരുന്നു. അദ്ദേഹം ഉടന്‍ തന്നെ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. ഇന്‍ഷുറന്‍സ് തുകയുടെ പകുതി തുക നല്‍കാമെന്ന് വാഗ്ദാനം ചെയ്താണ് ഇയാള്‍ കൊലയാളിയെ ഏര്‍പ്പാട് ചെയ്തത്.
