തൃശൂര്‍: തൃശൂര്‍ പാമ്പാടി നെഹ്‌റു കോളജിലെ ജിഷ്ണു പ്രണോയിയുടെ മരണത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. തൃശൂര്‍ റൂറല്‍ ഡി വൈ എസ് പി ബിജു കെ. സ്റ്റീഫന്റെ നേത്യത്വത്തില്‍ 18 പേരടങ്ങുന്ന സംഘമാണ് അന്വേഷിക്കുന്നത്. പഴയന്നൂര്‍ സ്‌റ്റേഷനിലെത്തി കേസ് ഫയലുകള്‍ എറ്റെടുത്ത സംഘം ഇന്ന് തന്നെ കോളജിലും ഹോസ്റ്റലും സന്ദര്‍ശിക്കും. ജിഷ്ണുവിന്റെ മരണത്തിനൊപ്പം കോളജിനെതിരെ ഉയര്‍ന്ന മറ്റ് അരോപണങ്ങളും അന്വേഷിക്കുമെന്ന് ഡി വൈ എസ് പി അറിയിച്ചു.
കഴിഞ്ഞ ദിവസമാണ് ജിഷ്‌ണുവിന്റെ മരണത്തെ കുറിച്ച് അന്വേഷിക്കാന്‍ തൃശൂര്‍ റൂറല്‍ ഡി വൈ എസ് പി ബിജു കെ സ്റ്റീഫന്റെ നേതൃത്വത്തിലുള്ള സംഘത്തെ സര്‍ക്കാര്‍ നിയോഗിച്ചത്.
