കല്‍പ്പറ്റ: വയനാട് യംത്തിഖാനയിലെ എഴു പെണ്‍കുട്ടികള്‍ പീഡനത്തിനിരയയ സംഭവത്തില്‍ അന്വേഷണസംഘം കുറ്റപത്രം സമര്‍പ്പിച്ചു. 11 കേസുകളിലായി അറസ്റ്റിലായവരില്‍ നാലുപേര്‍ പെണ്‍കുട്ടികളെ ബലാല്‍സംഗം ചെയ്തുവെന്നാണ് കുറ്റപത്രത്തിലുള്ളത്. കല്‍പറ്റ പോക്‌സോ കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്.

കല്‍പ്പറ്റയിലെ യംത്തിംഖാനയില്‍ നിന്നും ഹോസ്റ്റലിലേക്ക് പോകും വഴി കുട്ടികളെ തോട്ടടുത്ത് ഹോട്ടലിലെത്തിച്ച് പീഡിപ്പിച്ചുവെന്നായിരുന്നു കേസ്. സംഭവത്തില്‍ ആറുപ്രതികളെ മാര്‍ച്ച് മുന്നിന് പോലീസ് അറസ്റ്റുചെയ്യുകയും ചെയ്തു. കുട്ടമംഗലം സ്വദേശി നാസര്‍ പിലാക്കല്‍ വീട്ടില്‍ ജുലൈബ്, ഓണാട്ടുവീട്ടില്‍ മുഹമ്മദ് റാഫി, നെയ്യന്വീട്ടില്‍ അഷ്ഹര്‍, അരീക്കല്‍ വീട്ടില്‍ ജുമൈദ്, നെല്ലിക്കുന്നു മുസ്‌തഫ എന്നിവരാണ് പ്രതികള്‍. ഇതില്‍ ജുമൈദും മുസ്ഥഫയുമോഴികെ ബാക്കിയെല്ലാവരും ഇപ്പോഴും ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. ജുമൈദും മുസ്ഥഫയും ഗൂഡാലോചന മാത്രമെ നടത്തിയിട്ടുള്ളുവെന്നാണ് അന്വേഷണം സംഘം കണ്ടെത്തിയിരിക്കുന്നത്. മറ്റുള്ളവര്‍ക്കെതിരെ ബലാല്‍‌സംഗം, മാനഹാനി, ഫോട്ടെയുത്ത് പ്രദര്‍ശിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് കുറ്റപത്രത്തിലുള്ളത്. പതിനൊന്നു കേസുകളാണ് കുറ്റപത്രത്തില്‍ ഉള്‍പെടുത്തിയിരിക്കുന്നത്. മൊബൈല്‍ ഡിഎന്‍എ പരിശോധനകളടക്കമുള്ള ശാസ്ത്രീയ തെളിവെടുപ്പിനുശേഷമാണ് കുറ്റപത്രം സമര്‍പ്പിക്കുന്നത്. പ്രതിളുടെ വസ്ത്രങ്ങളടക്കമുള്ള തൊണ്ടിമുതലുകളുടെ ഫോറന്‍സിക് പരിശോധന ഇതുവരെ കഴിഞ്ഞിട്ടില്ല. ഇതുലഭിച്ചാലുടന്‍ അതുകൂടി സമര്‍പ്പിക്കാമെന്നാണ് അന്വേഷണംസഘം കോടതിയെ അറിയിച്ചിരിക്കുന്നത്‌.