പ്രിന്‍സിപ്പലിനെതിരായ പ്രതിഷേധം എസ്എഫ്‌ഐയുടെ ജീര്‍ണതയാണ് കാണിക്കുന്നതെന്ന് വി.എം.സുധീരന്‍

കാസര്‍കോട്: സര്‍വ്വീസില്‍ നിന്ന് വിരമിക്കുന്ന കാഞ്ഞങ്ങാട് നെഹ്‌റു കോളേജ് പ്രിന്‍സിപ്പളിന് ആദരാഞ്ജലി പോസ്റ്റര്‍ ഒട്ടിച്ച് അവഹേളിച്ചതില്‍ എസ്.എഫ്.ഐക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. എസ്എഫ്‌ഐ വിദ്യാര്‍ത്ഥികളുടെ നടപടിയില്‍ പ്രതിഷേധിച്ച് എ.ബി.വി.പി ഇന്ന് കോളേജിലേക്ക് പ്രതിഷേധ പ്രകടനം നടത്തും. 

കാഞ്ഞങ്ങാട് നഗരത്തില്‍ യൂത്ത് കോണ്‍ഗ്രസും യുവമോര്‍ച്ചയും പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. പ്രിന്‍സിപ്പലിനെതിരായ പ്രതിഷേധം എസ്എഫ്‌ഐയുടെ ജീര്‍ണതയാണ് കാണിക്കുന്നതെന്ന് വി.എം.സുധീരന്‍ ഫേസ്ബുക്കില്‍ കുറിച്ചു. അതേസമയം സംഭവത്തില്‍ കോളേജ് മാനേജ്‌മെന്റുമായി ആലോചിച്ച് നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്ന നിലപാടിലാണ് പ്രിന്‍സിപ്പല്‍ ഡോ . പി. വി. പുഷ്പജ