Asianet News MalayalamAsianet News Malayalam

തലയും കൈയും മുതലയുടെ വായ്ക്കകത്ത് കടത്തി; തലനാരിഴയ്ക്ക് രക്ഷപ്പെട്ട് പരിശീലകൻ

തായ്‍ലാന്‍റ് ചിയാങ് റായിയിലെ ഫൊക്കത്തറ ക്രോക്കോഡൈൽ ഫാം ആൻഡ് സൂയിലെ പരിശീലകനാണ് മുതലയുടെ ആക്രമണതിന് ഇരയായത്.   മ‍ൃ​ഗശാലയിൽവച്ച് നടക്കുന്ന മുതലകളുടെ പ്രദര്‍ശനത്തിനിടെയായിരുന്നു അപകടം. 

crocodile bites zoo keepers hand in  thailand
Author
Thailand, First Published Jul 31, 2018, 12:24 PM IST

തായ്‍ലാന്‍റ്: മുതലയുടെ വായ്ക്കുള്ളിൽ കൈ അകപ്പെട്ട പരിശീലകന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.  
തായ്‍ലാന്‍റ് ചിയാങ് റായിയിലെ ഫൊക്കത്തറ ക്രോക്കോഡൈൽ ഫാം ആൻഡ് സൂയിലെ പരിശീലകനാണ് മുതലയുടെ ആക്രമണതിന് ഇരയായത്. മ‍ൃ​ഗശാലയിൽവച്ച് നടക്കുന്ന മുതലകളുടെ പ്രദര്‍ശനത്തിനിടെയായിരുന്നു അപകടം. 

വിനോ​ദ സഞ്ചാരികളെ ആകർഷിക്കുന്നതിനായി മുതലയുടെ വായ്ക്കകത്ത് തലയും കൈയും കടത്തിവിടുന്നത് പ്രദര്‍ശനത്തിന്റെ മുഖ്യ ആകർഷണമാണ്. എല്ലാതവണത്തയും പോലെ ഇത്തവണയും പരിശീലകൻ മുതലയുടെ വായ്ക്കകത്ത് കൈയിട്ടെങ്കിലും ഫലം വിപരീതമായിരുന്നു. കാണികളെയും മൃ​ഗശാലയിലെ ജീവനക്കാരെയും ഞെട്ടിച്ചുകൊണ്ട് മുതല പരിശീലകന്റെ കൈയിൽ കടിക്കുകയായിരുന്നു. മൃ​ഗശാല സന്ദർശിച്ച ഖുൻ ഫസാവതി (35) എന്നയാളാണ് അക്രമണത്തിന്റെ ദൃശ്യങ്ങൾ പുറത്തുവിട്ടത്. 

വളരെ ശക്തമായി തള്ളി മുതലയുടെ തൊണ്ടവരെ പരിശീലകൻ കൈ കടത്തിവിടുന്ന ദൃശ്യങ്ങൾ വീഡിയോയിൽ കാണാം. എന്നാൽ കാണികളെ നോക്കി ലാഘവത്തോടെ മുതലയുടെ വായ്ക്കകത്ത് കൈ കടത്തിവിട്ട പരിശീലകനെ ഞെട്ടിച്ചായിരുന്നു മുതലയുടെ ആക്രമണം.

കടിക്കുക മാത്രമല്ല, കുറെ നേരത്തേക്ക് കൈ വായ്ക്കുള്ളിൽ മുതല പിടിച്ചു നിർത്തുകയും ചെയ്തു. വായ്ക്കകത്തുനിന്നും കൈ എടുക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. എന്നാൽ ഏറെ നേരത്തെ പോരാട്ടത്തിനൊടുവിൽ മുതലയുടെ വായയിൽനിന്നും കൈ പിൻവലിക്കുകയായിരുന്നു. അക്രമണത്തിൽ സാരമായി പരുക്കേറ്റ പരിശീലകനെ മൃ​ഗശാല ജീവനക്കാർ ചേർന്ന് ആശുപത്രിയിലെത്തിച്ചു.

Follow Us:
Download App:
  • android
  • ios