ദില്ലി: ക്രെഡിറ്റ് ഡെബിറ്റ് കാര്‍ഡുകള്‍ വഴി ഇന്ധനം നിറയ്ക്കുന്നതിനുള്ള സര്‍വ്വീസ് ചാര്‍ജ്ജ് എണ്ണകമ്പിനികള്‍ വഹിക്കും. പമ്പുടമകളോ ഉപഭോക്താക്കളോ വഹിക്കേണ്ടതില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. സര്‍വ്വീസ് ചാര്‍ജ്ജ് ഈടാക്കുന്നതിനെതിരെ പമ്പുടമകള്‍ പ്രതിഷേധിച്ചതിനെ തുടര്‍ന്ന് നാളെ വരെ ഇളവ് നല്‍കിയിരുന്നു. ഈ ഇളവ് നീട്ടാനാണ് കേന്ദ്ര ധനമന്ത്രാലയത്തിന്റെ തീരുമാനം.