പ്രമുഖ സാമൂഹ്യപ്രവർത്തകയും നിസ എന്ന സ്ത്രീപക്ഷസംഘടനാ സ്ഥാപകയുമായ വി.പി.സുഹ്റയ്ക്കെതിരെ സാമൂഹ്യമാധ്യമങ്ങളിൽ വ്യാപക അധിക്ഷേപവും ഭീഷണിയും ഉയരുന്നു. സുന്നി പള്ളികളിൽ സ്ത്രീകൾക്കും പ്രവേശനം വേണമെന്ന് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് സൈബർ ആക്രമണം. ഇതിനെതിരെ പൊലീസിൽ പരാതി നൽകുമെന്ന് വി.പി.സുഹ്‍റ വ്യക്തമാക്കി.
കോഴിക്കോട്: പ്രമുഖ സാമൂഹ്യപ്രവർത്തകയും നിസ എന്ന സ്ത്രീപക്ഷസംഘടനാ സ്ഥാപകയുമായ വി.പി.സുഹ്റയ്ക്കെതിരെ സാമൂഹ്യമാധ്യമങ്ങളിൽ വ്യാപക അധിക്ഷേപവും ഭീഷണിയും ഉയരുന്നു. സുന്നി പള്ളികളിൽ സ്ത്രീകൾക്കും പ്രവേശനം വേണമെന്ന് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് സൈബർ ആക്രമണം. ഇതിനെതിരെ പൊലീസിൽ പരാതി നൽകുമെന്ന് വി.പി.സുഹ്‍റ വ്യക്തമാക്കി.
സ്ത്രീപ്രവേശനം ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിയ്ക്കാനുള്ള നീക്കത്തിൽ നിന്ന് ഒരു കാരണവശാലും പിന്നോട്ട് പോകില്ലെന്നും വി.പി.സുഹ്‍റ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. മതത്തിന്‍റെ പേരിൽ സ്ത്രീകൾക്കെതിരെ വിവേചനം കാണിയ്ക്കുന്നതിനെതിരെ
മതത്തിനുള്ളിൽ നിന്ന് തന്നെ ശബ്ദമുയർത്തിയ ആളാണ് വി.പി.സുഹ്‍റ.
കേരളത്തിലെ മുസ്ലീം പള്ളികളിൽ സ്ത്രീകൾക്കെതിരെ കടുത്ത വിവേചനമാണ് ഉള്ളതെന്ന് നേരത്തെ വി.പി.സുഹ്‍റ വ്യക്തമാക്കിയിരുന്നു. ഇതിന് അറുതി വരുത്താൻ സുപ്രീംകോടതിയെ സമീപിക്കും. ശബരിമലയിൽ സ്ത്രീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള അഞ്ചംഗ ഭരണഘടനാ ബെഞ്ച് വിധി ചൂണ്ടിക്കാട്ടിയാവും ലിംഗ സമത്വത്തിനായുളള നിയമപോരാട്ടമെന്നും വിപി സുഹ്‌റ ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. മുഹമ്മദ് നബിയെ പ്രവാചകനായി കാണുന്ന ഒരു മുസ്ലീമിനും സ്ത്രീകളെ മാറ്റി നിർത്താനാകില്ലെന്നും സുഹ്‍റ വ്യക്തമാക്കിയിരുന്നു.
