Asianet News MalayalamAsianet News Malayalam

സ്ത്രീകളുടെ പ്രൊഫൈല്‍ ഫോട്ടോകള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിക്കുമെന്ന ഭീഷണി, ഒരാള്‍ പിടിയില്‍

Cyber Crime Facebook  Profile Photo Morphing Threat Women
Author
First Published Sep 24, 2017, 10:39 PM IST

തിരുവനന്തപുരം: സ്ത്രീകളുടെ ഫോട്ടോ മോര്‍ഫ് ചെയ്ത് നഗ്‌നചിത്രങ്ങള്‍ ഉണ്ടാക്കി പ്രചരിപ്പിക്കുമെന്ന് ഭീഷണി പെടുത്തിയ കേസിലെ പ്രതി പൊലീസ് പിടിയില്‍. പോത്തന്‍കോട് സ്വദേശി  ഉണ്ണിയെന്ന രാജേഷാണ് പിടിയിലായത്.

വിദ്യാര്‍ത്ഥിനിയുടെ ഫേസ് ബുക്ക് പ്രൊഫൈല്‍ ഫോട്ടോ എഡിറ്റ് ചെയ്ത് നഗ്‌നചിത്രവുമായി സംയോജിപ്പിക്കുകയും വ്യാജ പ്രൊഫൈലുണ്ടാക്കി വിദ്യാര്‍ത്ഥിനിക്ക് അയച്ചു കൊടുക്കുകയും ചെയ്തുവെന്നാണ് പരാതി. ചിത്രം പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. 

വിവരം വിദ്യാര്‍ത്ഥിനി വീട്ടുകാരെയും പൊലീസിനേയും അറിയിച്ചു. തുടര്‍ന്ന് പൊലീസ് നടത്തിയ പരിശോധനയില്‍ ഇയാളുടെ ഫോണില്‍ നിന്ന് അറുപതോളം പെണ്‍കുട്ടികളുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ കണ്ടെത്തി.

പോത്തന്‍കോട് സി.ഐ  ഷാജിയുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്ത്. ഐ.ടി നിയമപ്രകാരം കേസെടുത്ത് കോടതിയില്‍ ഹാജരാക്കിയ രാജേഷിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

Follow Us:
Download App:
  • android
  • ios