ബ്രിട്ടീഷ് പത്രമായ ‘ഡെയ്‌ലി മെയിലും ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മുഖപത്രം ‘പീപ്പിള്‍സ് ഡെയ്‌ലി’യും കൈക്കോര്‍ക്കുന്നു. ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ സന്ദര്‍ശിക്കുന്ന വെബ്‌സൈറ്റാണ് ഡെയ്‌ലി മെയിലിന്റേത്. ദിവസവും ഒന്നരക്കോടി ആളുകളാണ് ഡെയ്‌ലി മെയില്‍ വെബ്‌സൈറ്റ് സന്ദര്‍ശിക്കുന്നത്. ചൈനയിലെ പ്രധാന പത്രമായ ഡെയ്‌ലി മെയില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആശയങ്ങള്‍ പ്രചരിപ്പിക്കാനുള്ള പ്രധാന മാധ്യമമാണ്.

പുതിയ കരാറിലൂടെ ഡെയ്‌ലി മെയിലില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകള്‍ ചൈനക്കാര്‍ക്കും വായിക്കാം. ചൈനയിലെ വാര്‍ത്തകളുടെ കവറേജ് ലോകത്ത് വര്‍ദ്ധിപ്പിക്കാനാണ് കരാറിലൂടെ ഉദ്ധേശിക്കുന്നത്. സാമ്പത്തിക നേട്ടങ്ങള്‍ ഇല്ലാതെയാണ് ഇരു പത്രങ്ങളും വാര്‍ത്തകള്‍ കൈമാറുന്നതെന്നാണ് റിപ്പോര്‍ട്ട്. ആഴ്ചയില്‍ 40 വാര്‍ത്തകള്‍ ഇരു പത്രങ്ങളും കൈമാറും.

ഡെയ്‌ലി മെയിലിന് ചൈനയിലെ വായനക്കാരില്‍ നേരത്തെ തന്നെ സ്വാധീനം ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ഇരു പത്രങ്ങളും കരാറിലേര്‍പ്പെടാനുള്ള ശ്രമങ്ങള്‍ കഴിഞ്ഞ വര്‍ഷം തന്നെ ആരംഭിച്ചിരുന്നു.