മധ്യപ്രദേശ്: പൊതുശ്മശാനം ഉപയോഗിക്കാന്‍ അനുവദിക്കാതിരുന്നതിനെ തുടര്‍ന്ന് വീടിനോട് ചേര്‍ന്ന് മൃതദേഹം സംസ്‌കാരിക്കാന്‍ നിര്‍ബന്ധിതരായി ദളിത് കുടുംബം. മധ്യപ്രദേശിലെ ബിന്ദ് ജില്ലയിലാണ് സംഭവം. ലോഹ്‌രികപുര സ്വദേശി കപ്താന് സിങിന്റെ മൃതദേഹമാണ് പുരയിടത്തിനടുത്ത് സംസ്‌കരിക്കേണ്ടിവന്നത്.
ഗ്രാമത്തിലെ സവര്‍ണ്ണ വിഭാഗമാണ് മൃതദേഹം പൊതുശ്മശാനത്തില്‍ സംസ്കാരിക്കാന്‍ അനുവദിക്കാതിരുന്നത്. പൊതുശ്മശാനത്തില്‍ സംസ്‌കാര ചടങ്ങുകള്‍ നടക്കുന്നതിനിടെ ഒരു സംഘം ആളുകളെത്തി തടസപ്പെടുത്തുകയായിരുന്നു. സംഭവത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ എസ്ഡിഎമ്മിനോട് കളക്ടര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.
