തിരുവനന്തപുരം: വിളപ്പിൽശാലയിൽ പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ അഞ്ച് പേർ പൊലീസ് പിടിയിൽ. കാമുകനും അയൽവാസിയായ സ്ത്രീയും ഉൾപ്പെടയുള്ളവരാണ് പിടിയിലായിരിക്കുന്നത്. കേസിൽ കൂടുതൽ പേർ ഉൾപ്പെട്ടതായി സംശയമുണ്ടെന്ന് പൊലീസ് പറഞ്ഞു. നെടുമങ്ങാട് ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ അന്വേഷണം തുടങ്ങി.