മാതാപിതാക്കളില്ലാത്തതിനാല്‍ വല്യമ്മയോടൊപ്പം താമസിച്ചിരുന്ന പെണ്‍കുട്ടിയെ കഴിഞ്ഞ ഡിസംബറില്‍ ഇയാള്‍ പീഡിപ്പിച്ചുവെന്നാണ് കേസ്. പെണ്‍കുട്ടി സ്‌കൂളില്‍ പോകാതിരുന്നതിനെ തുടര്‍ന്ന് സാമൂഹ്യ ക്ഷേമ വകുപ്പധികൃതര്‍ നടത്തിയ അന്വേഷണത്തിലും കൗണ്‍സിലിംഗിലുമാണ് പീഡന വിവരം പുറത്തറിയുന്നത്. പട്ടിക ജാതി ദ്രോഹ വകുപ്പും ചുമത്തി പോലീസ് കോടതിയില്‍ ഹാജരാക്കിയ പ്രതി ജോജിയെ റിമാന്റ് ചെയ്തു.